Tuesday 19 January 2016

ഒരു നിമിഷം ചിന്തിക്കാം......................

ഒരു നിമിഷം ചിന്തിക്കാം......................
ശാസ്ത്രം വിജയിച്ചിരിക്കാം... മനുഷ്യന്‍ നേട്ടങ്ങള്‍ കൈവരിച്ചിരിക്കാം......... എന്നാല്‍ ജീവിക്കാന്‍
മനുഷ്യന്‍ മറന്നുപോയോ.... ഒരുനിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു....
എന്തിനു വേണ്ടിയായിരുന്നു ഓരോ കണ്ടുപിടുത്തങ്ങളും.................
പുരാതന ശിലായുഗത്തില്‍ മനുഷ്യനു ജീവിത സൗകര്യങ്ങള്‍ കുറവായിരുന്നു. മത്സര ബുദ്ധി യും കുറവായിരുന്നു... ആഹാരം കഴിക്കുക,ഉറങ്ങുക എന്നതിലൊക്കെ മാത്രം ഒതുങ്ങി നിന്നിരുന്ന മനുഷ്യ ജീവിതം.ഓരോ ചെറിയ ചെറിയ കണ്ടുപിടുത്തങ്ങളും
മനുഷ്യന്‍റെ നിത്യ ജീവിതത്തിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.... ഉദാഹരണമായി പറയുകയാണെങ്കില്‍ തീയുടെ കണ്ടുപിടുത്തം. അവിചാരിതമായി തീ കണ്ടുപിടിച്ചു. തീയില്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ക്കു രുചി കൂടുതല്‍ ഉണ്ടെന്ന തിരിച്ചറിവ് അന്നു മനുഷ്യനു ആഹ്ലാദം നല്‍കിയിരിക്കാം.., അങ്ങനെ അന്നു എല്ലാം മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി... പണ്ട് മനുഷ്യനെ ഭരിക്കാത്ത ഒന്നു ഇന്ന് ഭരിച്ചു തുടങ്ങി......."പണം". ഇന്ന്‌ മനുഷ്യന്‍ ജീവിക്കുന്നത് പണത്തിനു വേണ്ടിയാണ്‌.ധനമോഹം സഹോദരന്‍റെ തല തകര്‍ക്കാനും മടിക്കുന്നില്ല.
ഒന്നിനും അതിര്‍വരമ്പുകള്‍ ഇല്ലാത്ത പുരാതന കാലഘട്ടത്തില്‍ ഒന്നും ആരുടെയും സ്വന്തം ആയിരുന്നില്ല.
എന്നാല്‍ ക്രമേണ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ മനുഷ്യന്‍ സ്വന്തം കഴിവില്‍ അഹങ്കരിച്ചു തുടങ്ങി. എല്ലാം കൈവെട്ടി പിടിക്കണം എന്ന ചിന്ത മനുഷ്യനില്‍ ഉടലെടുത്തു.ഒറ്റവാക്കില്‍ പറഞ്ഞാല്‍ "സ്വാര്‍ത്ഥത".....
ആദ്യം ഒരാളോട് തോന്നിയ സ്വാര്‍ത്ഥത.പിന്നെ ഒരു കൂട്ടം ആളുകളോട്...അങ്ങനെ അങ്ങനെ മനുഷ്യന്‍ ഈ സുന്ദര ഭൂമിക്ക് അതിര്‍വരമ്പുകള്‍ തീര്‍ത്തു. ആദ്യം ഒരുകൂട്ടം ആളുകള്‍ എന്നനിലയില്‍,പിന്നെ കുടുംബങ്ങള്‍ എന്ന നിലയില്‍... പിന്നെ ജില്ലകള്‍, സംസ്ഥാനങ്ങള്‍, രാജ്യങ്ങള്‍.... അങ്ങനെ അങ്ങനെ ...........അതിര്‍വരമ്പുകള്‍ നീണ്ടു. ഒരു വ്യക്തിയോട് തോന്നിയ സ്വാര്‍ത്ഥത പിന്നെ രാജ്യങ്ങള്‍ തമ്മിലായി..
തമ്മില്‍ തല്ലിയും കൊന്നും കുറേ മണ്ണും പൊന്നും മനുഷ്യനു കിട്ടി. എന്തൊക്കെയോ പിടിച്ചടക്കിയ സന്തോഷം.എന്നാല്‍ പണ്ട് തീ കണ്ടുപിടിച്ചപ്പോള്‍ ഉണ്ടായ മനുഷ്യന്‍റെ സന്തോഷത്തിനു അര്‍ഥം ഉണ്ടായിരുന്നു.അത് മനുഷ്യന്‍റെ ആവശ്യം ആയിരുന്നു. എന്നാല്‍ ഇന്ന് ചെയ്യുന്നതോ സ്വാര്‍ത്ഥതക്കു വേണ്ടിയുള്ള പോരാട്ടം. "നമുക്ക് നാമേ പണിവതു നാകം; നരകവുമതുപോലെ".. ഈ വാക്കുകള്‍ ശെരിക്കും എത്രയോ അര്‍ത്ഥപൂര്‍ണമാണ്....
തമ്മില്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ എന്തിനു ജീവിക്കുന്നു എന്നു മനുഷ്യന്‍ മറന്നു പോകുന്നു. ധനംഎന്നു മനസിനെ ഭരിക്കാന്‍ തുടങ്ങിയോ;അന്നു മനുഷ്യന്‍റെ നാശവും തുടങ്ങി.......നവീന കണ്ടുപിടുത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നമ്മുടെ യുവതലമുറ ജീവിക്കുന്നത്എന്തിനു എന്നും കണ്ടുപിടുത്തങ്ങള്‍ എന്തിനുവേണ്ടിയായിരിക്കണം എന്നും ചിന്തിക്കാന്‍ മറന്നുപോയി.... ഒരു പത്തോ നൂറോ രൂപ കൂടുതല്‍ കിട്ടാന്‍ വിഷം തളിച്ചും മറ്റും പച്ചക്കറികളും മറ്റും മനുഷ്യന്‍ വില്‍ക്കുന്നു.ഒരു താല്‍ക്കാലിക ലാഭം.എന്നാല്‍ അതൊരു ലാഭമാണോ????? നാളെ ആശുപത്രിയില്‍ കൊടുക്കാന്‍ ഉള്ള 1000 രൂപയുടെ മുതല്‍മുടക്കായി അതിനെ കണ്ടാല്‍ മതി.
മനുഷ്യാ നീ നിന്‍റെ തലമുറക്ക്‌ വിഷം വിളമ്പുകയാണ്‌....
എന്‍റെ കുടുംബത്തില്‍ ഞാന്‍ വിറ്റ വിഷപച്ചക്കറികള്‍ ഉപയോഗിക്കുന്നില്ല എന്ന്‍ മനുഷ്യന്‍ മനസ്സില്‍ ചിരിക്കുന്നുണ്ടാകാം. ഇങ്ങനെ എല്ലാ വ്യാപാരികളും ചിന്തിച്ചാലോ smile emoticon എന്താകും അവസ്ഥ. എന്തൊക്കെ സ്വാര്‍ത്ഥത കാണിച്ചാലും മനുഷ്യന്‍ ഒരു സാമുഹ്യ ജീവിയാണ്.... ഒരാള്‍ടെ സ്വാര്‍ത്ഥത ഒരുവിധത്തില്‍ മറ്റുള്ളവരെയും ബാധിക്കും. നിരവധി രോഗങ്ങള്‍ക്ക് അടിമകളാണ് ഇന്ന് മനുഷ്യര്‍.ഇതിനു കാരണവും മനുഷ്യന്‍ തന്നെ. കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്‍റെ തല തകര്‍ക്കുന്നവയാകണോ ജീവന്‍ സംരക്ഷിക്കുന്നതാകണോ എന്നു ചിന്തിക്കേണ്ട കാലം വിദുരമല്ല.... ഇന്നത്തെ ഒരു അവസ്ഥയില്‍ മനുഷ്യന്‍ മുന്‍പോട്ട് പോയാല്‍ ഭൂമിയില്‍ ജീവന്‍റെ ഒരു കണിക പോലും അവശേഷിക്കില്ല.... ഇനി അവശേഷിച്ചാല്‍ തന്നെ
രോഗങ്ങളാല്‍ ആരോഗ്യം നഷ്ടപെട്ട് ഒന്നിനും കൊള്ളാത്ത ഒരു പുതിയ തലമുറ ആയിരക്കും വരാന്‍ പോകുന്നത്....
ഒരു നിമിഷം എങ്കിലും മനുഷ്യന്‍ ഒന്നു ചിന്തിക്കട്ടെ. എത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും വിജയിച്ചാലും അന്നും ഇന്നും മനുഷ്യന്‍റെ ആവശ്യങ്ങള്‍ ആഹാരം,വസ്ത്രം,പാര്‍പ്പിടം എന്നിവ തന്നെയാണ്.
ബാക്കി ഉള്ളവയൊക്കെ ക്ഷണികമാണ്... നേടിയെടുത്തു എന്നുകരുതുമെങ്കിലും അത്ഒരു നേട്ടവുമല്ല....
ഈ തിരിച്ചറിവ് ഉണ്ടാകണമെങ്കില്‍ മനുഷ്യന്‍ വന്ന വഴി ഒന്നു തിരിഞ്ഞു നോക്കേണ്ടി വരും.......

Monday 13 July 2015

യാത്ര.................


സായാഹ്നം....വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവള്‍.... സമയം ആറു മണി കഴിഞ്ഞിരുന്നു.... നീണ്ട ബസ്‌ യാത്ര...
പുറത്തെ കാഴ്ചകള്‍ കണ്ടു ഇരുന്നു അവള്‍.... 3 പേര്‍ക്ക്‌ ഇരിക്കാവുന്ന സീറ്റ്... അപരിചിതരായ സഹായത്രികള്‍...
അപ്പോഴാണ് അത് സംഭവിച്ചത്..
ഒരു മധ്യവയസ്കയായ സ്ത്രീ അടുത്ത് വന്നിരുന്നു. അല്പം കഴിഞ്ഞു ആ സ്ത്രീ ഒരു കടലാസ് അവള്‍ക്ക് നീട്ടി.
എന്നിട്ട് അവളോട് പറഞ്ഞു "ഞാന്‍ എന്‍റെ മൊബൈല്‍ വീട്ടില്‍ വെച്ച് മറന്നു... ഈ നമ്പര്‍ ഒന്നു വിളിച്ചു തരുമോ?..."
അവള്‍ടെ ഫോണില്‍ പൈസ ഉണ്ടായിരുന്നില്ല. ആകെ മിസ്സ്‌ട് കോള്‍ അടിക്കാന്‍ ഉള്ള പൈസ മാത്രം... എന്തു ചെയ്യും.... അവള്‍ ചിന്തിച്ചു. എന്നിട്ട് അവരോടു ചോദിച്ചു "എന്‍റെ ഫോണില്‍ പൈസ ഇല്ല. ഞാന്‍ മിസ്സ്ട് അടിച്ചാല്‍ തിരിച്ചു വിളിക്കുമോ? "
വിളിക്കും എന്നു അവര്‍ പറഞ്ഞു.
അവള്‍ മിസ്സ്ട് അടിച്ചു.... കുറച്ചു കഴിഞ്ഞ് തിരിച്ച് കോള്‍
വന്നു... അവള്‍ ആ കോള്‍ അറ്റന്‍ഡ് ചെയ്ത് അവര്‍ക്ക് കൊടുത്തു... എന്താണ് സംസാരിച്ചതെന്ന്‍ അവള്‍ ശ്രദ്ധിച്ചില്ല..
സംസാരിച്ചു കഴിഞ്ഞ് അവര്‍ ഫോണ്‍ അവള്‍ക്ക് തിരികെ നല്‍കി... വീണ്ടും പുറത്തേക്കു നോക്കിയിരുന്നു അവള്‍..
കുറച്ച് കഴിഞ്ഞു വീണ്ടും അവള്‍ടെ ഫോണ്‍ റിംഗ് ചെയ്തു.. കുറച്ചു മുന്‍പ് വിളിച്ച അതേ നമ്പര്‍. അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അയാള്‍ അവളോട് പറഞ്ഞത് കേട്ട് അവള്‍ ഭയന്നു... അയാള്‍ പറഞ്ഞത് ഇത്ര മാത്രം
"ഈ ബസ്‌ എങ്ങോട്ടാണ്‌ പോകുന്നത്? നിങ്ങള്‍ടെഅടുത്ത് ഇരിക്കുന്ന സ്ത്രീ ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങി പോയതാണ്... മാനസികമായി പ്രശ്നം ഉള്ള സ്ത്രീ ആണ്. എല്ലാവരും അന്വേഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.നിങ്ങള്‍ക്കു ബസിന്‍റെ കണ്ടക്ടറോട് ഈ വിവരം ഒന്നു പറയാമോ?"
അവള്‍ നോക്കിയപ്പോള്‍ ബസിന്‍റെ കണ്ടക്ടര്‍ ഏറ്റവും പുറകില്‍ ഇരിപ്പുണ്ട്. സമയം കളഞ്ഞില്ല. അവള്‍ ചെന്നു നടന്നത് എല്ലാം പറഞ്ഞു. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രതികരണം ആണ്അയാള്‍ നല്‍കിയത്. "ഇതിന്‍റെ ഒക്കെ പിറകെ പോയാല്‍ പുലിവാല്‍ പിടിക്കേണ്ടി വരും. "
കേട്ടിരുന്ന ബസ്‌ യാത്രക്കാര്‍ക്കും ഒരു പ്രതികരണവും ഇല്ല. അവള്‍ മനസ്സില്‍ വിചാരിച്ചു എന്താണ് പ്രശ്നം എന്ന്‍ അവരോട് ചോദിച്ചാലോ. അവള്‍ തിരികെ സീറ്റില്‍ ചെന്നിരുന്നു. അവരോട് ചോദിച്ചു "വീട്ടില്‍ നിന്നും പറയാതെ ഇറങ്ങിവന്നതാണോ? എവിടേക്ക് ആണ് പോകുന്നത്? എന്താണ് പ്രശ്നം?"
അവര്‍ കുറേ നേരത്തേക്ക് മൌനം പാലിച്ചു. അവള്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.എന്നിട്ട് പറഞ്ഞു "ആര്‍ക്കും എന്നെ വേണ്ട, എന്‍റെ ഭര്‍ത്താവു മരിച്ചതാണ്. കുട്ടികള്‍ക്ക് അമ്മയെ വേണ്ട."
അപ്പോള്‍ അവള്‍ അമ്പരന്നുപോയി. കാരണം ആദ്യം ഫോണ്‍ ചെയ്തത് അവരുടെ ഭര്‍ത്താവ് ആണെന്നാണ്
അവര്‍ പറഞ്ഞിരുന്നത്. പിന്നെ പറഞ്ഞത് അത് സഹോദരന്‍ ആണെന്നും. അവര്‍ പറയുന്നത് പരസ്പരബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ആയിരുന്നു.
ഫോണ്‍ ചെയ്തിരുന്ന ആള്‍ പറഞ്ഞത് അവള്‍ ഓര്‍മിച്ചു.
അവര്‍ക്ക് മാനസികമായി പ്രശ്നം ഉള്ള സ്ത്രീ ആണെന്ന്‍.
അയാള്‍ വീണ്ടും ഫോണ്‍ ചെയ്തു. എന്നിട്ട് അവളോട് പറഞ്ഞു "കുട്ടിക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഇത് ഒന്നു അറിയിക്കാന്‍ പറ്റുമോ? ഞങ്ങള്‍ അങ്ങു വരുമ്പോഴേക്കും 2 മണിക്കൂര്‍ എങ്കിലും എടുക്കും."
അവള്‍ക്കും വലിയ പരിചയം ഉള്ള സ്ഥലം ആയിരുന്നില്ല അത്‌. എന്തെങ്കിലും ചെയ്യണ്ടേ.. അവള്‍ ആലോചിച്ചു.
അയാളോട് അവരോട് ഫോണില്‍ ഒന്നു കൂടി സംസാരിക്കാമോ എന്നു അവള്‍ ചോദിച്ചു.. അയാള്‍ അവരോട് ഫോണില്‍ സംസാരിച്ചു. അവര്‍ സംസാരിച്ചത് ഇത്ര മാത്രം. "ആരു പറഞ്ഞാലും ഞാന്‍ തിരിച്ച് വരില്ല. ഞാന്‍ മരിക്കും." ഇത് കേട്ടിട്ട് ആകെ ചിന്താക്കുഴപ്പത്തിലായി അവള്‍.. അവള്‍ക്ക് വീട്ടില്‍ എത്രയും പെട്ടെന്ന്‍ എത്തേണ്ടതാണ്.സമയം രാത്രിയോടടുക്കുന്നു. അങ്ങനെ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി.
അവള്‍ ഒന്നുകൂടി ബസ്‌ കണ്ടക്ടറോട് പറഞ്ഞു നോക്കി. പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല. ksrtc ബസ്‌ സ്റ്റാന്‍ട് ആയിരുന്നു അത്. അവള്‍ വേറെ ഒരു ബസ്‌ കണ്ടക്ടറോട്
കാര്യംപറഞ്ഞു നോക്കി. എന്നിട്ടും പ്രയോജനം ഉണ്ടായിരുന്നില്ല.പിന്നെയും അവള്‍ടെ ഫോണ്‍ ശബ്ദിച്ചു.
എടുത്തപ്പോള്‍ ഒരു സ്ത്രീ ആയിരുന്നു.അവര്‍ പറഞ്ഞു
"അവരുടെ അനിയതിയാണ് ഞാന്‍. ഞങ്ങള്‍ വരുന്ന വരെ അവരെ എങ്ങനെ എങ്കിലും തടഞ്ഞു നിര്‍ത്തണം. കുട്ടിക്ക് ആരോടെങ്കിലും ഒന്നു പറയാന്‍ പറ്റുമോ?"
അവള്‍ടെ കണ്ണു ചുറ്റും പരതി. ആരോടു സഹായം ചോദിക്കും.മുന്‍പ് 2 ആളുകള്‍ ഒഴിവൊഴിവുകള്‍ പറഞ്ഞത് അവളെ നിരാശപ്പെടുത്തിയിരുന്നു.
അവള്‍ എന്‍ക്വയറിയില്‍ ഇരിക്കുന്ന ആളോട് വിവരം പറഞ്ഞു. പിന്നെയും അവര്‍ അവളെ ഫോണ്‍ ചെയ്തു. അവള്‍ എന്‍ക്വയറി ഉദ്ദ്യോഗസ്ഥന്‍റെ കയ്യില്‍ ഫോണ്‍ കൊടുത്തു. അവര്‍ കാര്യങ്ങള്‍ എല്ലാം അയാളോട് പറഞ്ഞു.പോലീസില്‍ അറിയിക്കാം എന്ന്‍ അയാള്‍ അവരോട് പറഞ്ഞു.അവള്‍ക്ക് സമാധാനം ആയി. മനുഷ്യത്വം നശിച്ചുപോകാത്ത ഒരാള്‍ എങ്കിലും
ഉണ്ടല്ലോ. അങ്ങനെ ആ സ്ത്രീയെ സുരക്ഷിതമായ കൈകളില്‍ ഏല്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന സമാധാനത്തോടെ അവള്‍ എല്ലാവരോടും യാത്ര പറഞ്ഞ് വീണ്ടും അവിടെ നിന്നും യാത്ര തിരിച്ചു...
അവള്‍ടെ മനസ്സില്‍ കൂടി പല ചിന്തകള്‍ കടന്നുപോയി.
പല തരത്തില്‍ ഉള്ള ആളുകള്‍. ഒരു നിസഹായ അവസ്ഥയില്‍ സഹായിക്കാന്‍ മനസുള്ളവര്‍ വളരെ ചുരുക്കം. ആരും സഹായിക്കാന്‍ ഇല്ലാതെ അവര്‍ എങ്ങോട്ടെങ്കിലും പോയിരുന്നെങ്കിലോ.ഒരു മരണ വാര്‍ത്തയായി അടുത്ത ദിനപത്രത്തില്‍ വന്നിരുന്നെങ്കിലോ.അവള്‍ക്ക് അത് ഓര്‍ക്കാന്‍ പോലും ആയിരുന്നില്ല.എന്‍ക്വയറി ഉദ്ദ്യോഗസ്ഥനു മനസ്സില്‍ ഒരായിരം നന്ദി പറഞ്ഞു അവള്‍.. അതിലുപരി ദൈവത്തിനോടും.... സഹജീവികളോട് കരുണ ഇല്ലാതെ
മനക്കണ്ണിനു തിമിരം ബാധിച്ചിരിക്കുന്ന സമൂഹത്തെ അവള്‍ ഒരുനിമിഷം ദു:ഖത്തോടെ ഓര്‍ത്തുഎങ്കിലും .മനുഷ്യത്വം ഉള്ളൊരു സമൂഹം ഉണ്ടാകട്ടെ എന്നു ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയുമായി അവള്‍ യാത്ര തുടര്‍ന്നു...............

Sunday 5 July 2015

എന്നെന്നും നീ.....................

                      അറിയാതെ അറിയാതെ
                       എന്‍ കാതോരമെത്തിയ
                       സംഗീതമാണിന്നു നിന്‍ സൗഹൃദം
                        അതില്‍ സ്വരങ്ങളായ് നിറഞ്ഞു
                        നിന്‍ വാക്കുകള്‍
                       ലയമായ് ചേര്‍ന്നു നിന്‍ സ്നേഹവും
                      അലിയാതലിഞ്ഞുപോയ് എന്‍ മനവും……..
       
                                                       ഏകാന്തമാമെന്‍ ജീവിതയാത്രയില്‍
                                                             മൌനരാഗത്തില്‍ നിഴലായിരുന്നു
                                                              പാടാന്‍ മറന്നതാം വീണയാമെന്നില്‍
                                                            തെന്നലിന്‍ രാഗമായ് നീ വന്നണഞ്ഞു
                                                            സുഖദു:ഖ സമ്മിശ്രമാം ജീവിതരാഗത്തിന്‍
                                                            ശ്രുതിയായ് നീയെന്നും ചേര്‍ന്നുനിന്നു……………..

                                സന്താപവേളയില്‍ നീ സ്വാന്തനഗീതമായ്
                                സന്തോഷവേളയില്‍ ഒരു വേണുഗാനമായ്
                                ഇണക്കവും പിണക്കവും മഴയുടെ താളംപോല്‍
                               എന്‍ ഹൃദയത്തിന്‍ തന്ത്രികള്‍ തൊട്ടറിഞ്ഞു
                               സ്നേഹത്തിന്‍ പൂക്കാലം പെയ്തിറങ്ങി……………..
  
                                     കാലത്തിന്‍ ഇതളുകള്‍ കൊഴിയുന്നുവെങ്കിലും
                                      മറയാതെ മറയാതെ നീ എന്‍ അരികില്‍
                                     ഒരു ശലഭമായ് ചിരിതൂകി നിന്നിടുമ്പോള്‍
                                     എന്‍ ഓര്‍മ്മകള്‍ വസന്തമായ്‌ മാറിടുന്നു
                                      അതില്‍ മഴവില്ലിന്‍ അഴകേഴും നിറഞ്ഞീടുന്നു………..

               മുത്തുകള്‍ തീര്‍ക്കുമെന്‍ ഹൃദയസാഗരത്തില്‍
              നിലയ്ക്കാത്ത താളമായ് നീ എന്നുമെന്നും
              ജന്മങ്ങള്‍ ഇനിയെത്ര പിന്നിട്ടാലും
              മറക്കാത്ത രാഗം നീ ഇന്നുമെന്നും
              ഓര്‍മ്മതന്‍ താളുകള്‍ മെല്ലെമറിയുമ്പോള്‍
             അതില്‍ നീയാണു അന്നുമെന്‍ ഇഷ്ടഗീതം…..
                                                                                             ഷാനി മാത്യൂ